ആലുവ: ആലുവ അദ്വൈതാശ്രമം സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ധർമ്മ ചൈതന്യയെ എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖ ആദരിച്ചു. പ്രസിഡന്റ് പി.കെ. ശ്രീകുമാർ, സെക്രട്ടറി പി.വി. രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ഉപഹാരം നൽകി.
യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, കമ്മിറ്റി അംഗം സതി ഗോപി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ടി.എം. സുനീഷ്, കമ്മിറ്റി അംഗങ്ങളായ പി.എൻ. ഗോപി, വി.യു. മണി, പി.കെ. രഘുനാഥ്, ഒ.കെ. ഉണ്ണിക്കൃഷ്ണൻ, ലളിത ഗോപി, എ.കെ. അനിൽ, പി.സി. സ്മിഘോഷ്, ഇ.ആർ. രമേഷ് എന്നിവർ പങ്കെടുത്തു.