കൊച്ചി: പോക്സോ കേസുൾപ്പെടെ രണ്ടു പീഡനക്കേസുകളിൽ ജാമ്യം തേടി പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കൽ നൽകിയ ഹർജികൾ ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചിലാണ് ഹർജികൾ. മോൻസണിന്റെ സ്ഥാപനത്തിലെ ജോലിക്കാരിയുടെ പതിനേഴുകാരിയായ മകളെയും മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചെന്നാണ് കേസ്. സാമ്പത്തിക തട്ടിപ്പു കേസിൽ കഴിഞ്ഞ സെപ്തംബർ 25 ന് അറസ്റ്റിലായ മോൻസൺ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.