
കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവ് അബ്ദുൾ ലത്തീഫിന്റെ ഭൂമിയിലെ അനധികൃത റോപ്‌വേ പൊളിച്ചു നീക്കിയ സാഹചര്യത്തിൽ പൊളിക്കൽ തടയണമെന്ന അപ്പീൽ അപ്രസക്തമായെന്ന് വിലയിരുത്തി ഹൈക്കോടതി തള്ളി. അപ്പീൽ ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.