അങ്കമാലി: ഇന്നലെ രാവിലെ ചമ്പന്നൂരിൽ കെ-റെയിൽ പദ്ധതിക്ക് കല്ലിടാനെത്തിയ റവന്യൂ അധികാരികളെ കെ-റെയിൽ വിരുദ്ധ സമിതിയുടെയും കോൺഗ്രസ്സിന്റെയും നേതൃത്വത്തിൽ തടഞ്ഞു. നഗരസഭാ ചെയർമാൻ റെജി മാത്യു, മുൻ ചെയർമാൻ സി.കെ. വർഗീസ്, മുൻ കൗൺസിലർ സാജി ജോസഫ്, കൗൺസിലർമാരായ ഷൈനി മാർട്ടിൻ, മനു നാരായണൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി. റോഡിൽ തടസ്സം സൃഷ്ടിച്ച് മദ്രാവാക്യം വിളിച്ച സമരക്കാരെ അങ്കമാലി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് സ്പെഷ്യൽ തഹസിൽദാർ അഷ്ഫിന്റെ നേതൃത്വത്തിലുള്ള സംഘം കല്ലിടൽ പൂർത്തിയാക്കി.