cpim
സി.പി.എം സംസ്ഥാന സമ്മേളന പ്രചരണാർത്ഥം അങ്കമാലിയിൽ നടന്ന മഹിളാ വിളംബര ജാഥ സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ.ഷിബു ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: മാർച്ച് ഒന്നുമുതൽ നാലുവരെ എറണാകുളത്ത് വച്ച് നടത്തുന്ന സി.പി.എം സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ച് അങ്കമാലിയിൽ ഏരിയാ മഹിളാ വിളംബരജാഥ നടന്നു. പാർട്ടി ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രേസി ദേവസി, ചന്ദ്രവതി രാജൻ, അൽഫോൺസ ഷാജൻ, ജിഷ ശ്രീധരൻ എന്നിവർ സംസാരിച്ചു.