അങ്കമാലി: നായത്തോട് നവയുഗ കലാസമിതി, പുരോഗമന കലാസാഹിത്യസംഘം, കെ.ആർ. കുമാരൻ മാസ്റ്റർ സ്മാരക നവയുഗ വായനശാല എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പഠനക്ലാസ് പരമ്പരയിൽ പാറക്കടവ് മുൻ ബ്ലോക്ക് പ്രസിഡന്റ് കെ. ജെ. ഐസക് ക്ലാസെടുത്തു. നഗരസഭ പ്രതിപക്ഷനേതാവ് ടി.വൈ. ഏല്യാസ് അദ്ധ്യക്ഷത വഹിച്ചു. പാലയ്ക്കാട്ടുകാവ് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുരോഗമന കലാസാഹിത്യസംഘം അങ്കമാലി മേഖലാ സെക്രട്ടറി ഷാജി യോഹന്നാൻ സ്വാഗതവും നവയുഗ കലാസമിതി പ്രസിഡന്റ് രതീഷ്‌കുമാർ കെ മാണിക്യമംഗലം നന്ദിയും പറഞ്ഞു.
മലബാർ സമരത്തിന്റെ സാംസ്കാരികപാഠം എന്ന വിഷയത്തിൽ 26ന് വൈകിട്ട് 5 ന് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ കെ.ഇ.എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും.