കോലഞ്ചേരി: അഭിഭാഷകർക്കെതിരായ പൊലീസിന്റെ അനുചിതമായ നിയമവിരുദ്ധ നടപടികൾക്കെതിരായി കോലഞ്ചേരി ബാർ അസോസിയേഷൻ പ്രതിഷേധിച്ചു. അഡ്വ. ബി. രാമൻപിള്ളയ്‌ക്കെതിരായുള്ള പൊലീസ് നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. ബാർ അസോസിയേഷൻ സെക്രട്ടറി സി.ആർ. വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അഭിഭാഷകരായ ബാബു ടി. ചെറിയാൻ, ബി. രാമചന്ദ്രൻ നായർ, സി.കെ. രഞ്ജിത് , ബിജു കെ.ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.