ആലുവ: ആലുവ നഗരസഭ ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്ത കൗൺസിലർമാരെ വ്യക്തിഹത്യചെയ്ത് അപമാനിച്ച വൈസ് ചെയർപേഴ്‌സന്റെ നടപടിക്കെതിരെ പ്രതിപക്ഷ കൗൺസിലമാർ നഗരസഭ കാര്യാലയത്തിന് മുമ്പിൽ ധർണ നടത്തി.

മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുകൂടിയായ വൈസ് ചെയർപേഴ്സൺ ജെബി മേത്തറുടെ നടപടി സ്ത്രീ സമൂഹത്തിനാകെ നാണക്കേടാണ്. കഴിഞ്ഞവർഷം അവതരിപ്പിച്ച വോട്ട്ഓൺ അക്കൗണ്ട് പുതുക്കിയെഴുതി വീണ്ടും അവതരിപ്പിച്ചിരിക്കുകയാണുണ്ടായത്. ആലുവ ജനറൽ മാർക്കറ്റ് നിർമ്മാണം, രൂക്ഷമായ വെള്ളക്കെട്ട് തുടങ്ങിയ ആവശ്യയങ്ങൾ എങ്ങനെ നടപ്പാക്കുമെന്ന് ചോദിച്ചവരോട് വളരെ മോശമായിട്ടാണ് വൈസ് ചെയർപേഴ്സൺ പ്രതികരിച്ചത്. പ്രതിപക്ഷ അംഗങ്ങളായ ഗയിൽസ് ദേവസി പയ്യപ്പിള്ളി, ശ്രീലത വിനോദ്കുമാർ, ദിവ്യ സുനിൽകുമാർ, ടിന്റു രാജേഷ്, മിനി ബൈജു, ലീന വർഗീസ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.