പള്ളുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി ഇടക്കൊച്ചിയിൽ നടന്ന ട്രേഡ് ലൈസൻസ് പുതുക്കൽ ക്യാമ്പ് കെ.വി.വി.ഇ.എസ്. ജില്ല കമ്മറ്റി അംഗവും കുമ്പളങ്ങി യൂണിറ്റ് പ്രസിഡന്റുമായ കെ.വി.തമ്പി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റിഡ്ജൻ റിബല്ലോ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനു വർഗീസ്, ട്രഷറർ ജോൺസൺ എം.ജെ., യൂത്ത് വിംഗ് കൺവീനർ പെക്സൻ ജോർജ്ജ്, വൈസ് പ്രസിഡന്റ് കെ.എസ്.ജോസഫ്, ജോയിന്റ് സെക്രട്ടറി ജോസി റിബല്ലോ, വനിത വിംഗ് കൺവീനർ സിജ ശ്യാംകുമാർ, സജിമോൻ എസ്, ബോബൻ കുര്യാക്കോസ്, ഷിബു പത്രോസ്, ജോപ്സൻ ഡിസൂസ എന്നിവർ നേതൃത്വം നൽകി. ബിൽഡിംഗ് ടാക്സും പ്രൊഫഷണൽ ടാക്സും അടക്കുവാനുള്ള സൗകര്യവും ഇതോടൊപ്പം ഉണ്ടായത് വ്യാപാരികൾക്ക് വലിയ സഹായമായി.