കളമശേരി: കേന്ദ്രസർക്കാരിന്റെ അമൃത് 2 പദ്ധതിയിൽ ഉൾപ്പെടുത്തി ഏലൂർ നഗരസഭയിൽ നടപ്പിലാക്കേണ്ട 70 കോടിയുടെ പദ്ധതിക്ക് ഇന്നലെ കൂടിയ കൗൺസിൽ യോഗത്തിൽ അംഗീകാരമായി. മഞ്ഞുമ്മൾ ഓവർ ഹെഡ് വാട്ടർ ടാങ്ക് പമ്പ് ഹൗസ് - 12 കോടി, ഓവർ ഹെഡ് വാട്ടർ ടാങ്കിലേയ്ക്ക് കളമശേരിയിൽ നിന്ന് പൈപ്പ് വലിക്കൽ 3 കോടി 60 ലക്ഷം. മുട്ടാർ കവലയിൽ നിന്നും ഫാക്ട് ജംഗ്ഷൻ വരെ പഴയ എ.സി പൈപ്പ് മാറ്റി പി.വി, സി. പൈപ്പ് ആക്കാൻ 3 കോടി 20 ലക്ഷം.

പുതിയറോഡ് ജംഗ്ഷനിൽ നിന്നും പാതാളം ജംഗ്ഷനിലേയ്ക്ക് പഴയ പൈപ്പ് മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കൽ 3 കോടി 16 ലക്ഷം. പാതാളം ജംഗ്ഷനിൽ നിന്ന് ഫാക്ട് ജംഗ്ഷനിലേയ്ക്ക് പൈപ്പ് ലൈന് 2 കോടി 20 ലക്ഷം. ഫാക്ട് ട്രെയ്നിംഗ് സ്കൂൾ മുതൽ ഉന്തിപ്പാലം പെപ്പ് ലൈന് 1 കോടി 70 ലക്ഷം. ഫാക്ട് ജംഗ്ഷൻ മുതൽ മേത്താനം വരെ 2 കോടി 50 ലക്ഷം. ഇടമുളയിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻറ്റ് സ്ഥാപിക്കൽ 25 കോടി.
കുഴിക്കണ്ടം ഓവർ ഹെഡ് വാട്ടർ ടാങ്ക് ആൻ്റ് പമ്പ് ഹൗസ് 8 കോടി . പാതാളം ഓവർ ഹെഡ് വാട്ടർ ടാങ്ക് ആൻ‌ഡ് പമ്പ് ഹൗസ് 8 കോടി. കൊച്ചി നഗര സഞ്ചയപദ്ധതിയിൽ ഉൾപ്പെടുത്തി. പാട്ടുപുര ജംഗ്ഷൻ മുതൽ ഡിപ്പോ ജംഗ്ഷൻ വരെയും ആലിങ്കൽ ജംഗ്ഷൻ മുതൽ റോയൽ വില്ലേജ് വരെയും മഞ്ഞുമ്മൽ ബാങ്ക് കവലയിൽ നിന്നും ചേരനല്ലൂർ കടവ് വരെയും പഴയ പൈപ്പുകൾ മാറ്റുന്ന പദ്ധതിക്ക് ജില്ലാ ആസൂത്രണ സമതിയുടെ അംഗീകാരം ലഭിച്ച വിവരം കൗൺസിലിനെ മുനിസിപ്പൽ ചെയർമാൻ എ.ഡി. സുജിൽ അറിയിച്ചു.