പള്ളുരുത്തി: ഇലക്ട്രിക് വയറിംഗ് മേഖലയിൽ നിയമം അനുശാസിക്കുന്ന രേഖകളും ലൈസൻസുമില്ലാതെ ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥൻമാരുടെ ഒത്താശയോടെ അനധികൃത വയർമെൻമാർ നടത്തുന്ന പ്രവൃത്തികൾ നിയന്ത്രിക്കണമെന്ന് ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാസെക്രട്ടറി പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.കെ.എ.അലി അക്ബർ അദ്ധ്യക്ഷത വഹിച്ചു. എം.ടി. റാഫേൽ, പി.ആർ.നാരായണൻ, എ.എ.ജീസൻ, വി.കെ.അബ്ദുൾ റസാക്ക്, കെ.കെ.സൂരജ് തുടങ്ങിയവർ സംബന്ധിച്ചു.