മൂവാറ്റുപുഴ: യുക്രെയിനിൽ യുദ്ധം ആരംഭിച്ച സാഹചര്യത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളും ജോലിക്കായി പോയിട്ടുള്ളതുമായ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അവരെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് ഡീൻകുര്യാക്കോസ് എം.പി പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകി. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായും എം.പി ഈ വിഷയം സംസാരിച്ചു.