മുളന്തുരുത്തി:എം.പി. മന്മഥൻ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ മദ്യത്തിനും ലഹരിക്കുമെതിരെ ബോധവത്കരണവുമായി ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി പ്രബന്ധ മത്സരം നടത്തും. 'ലഹരി വിമുക്ത കുടുംബം' എന്നതാണ് വിഷയം. ഉയർന്ന മാർക്ക് നേടുന്ന 5 വിദ്യാർത്ഥികൾക്കു 1000 രൂപയും പുസ്തകങ്ങളും സമ്മാനമായി നൽകും. പ്രബന്ധങ്ങൾ സെക്രട്ടറി, എം.പി. മന്മഥൻ സ്മാരക ട്രസ്, മാഹേർ, പെരുമ്പിള്ളി പി.ഒ, മുളന്തുരുത്തി 682314 എന്ന വിലാസത്തിൽ മാർച്ച് 20നു മുമ്പ് അയക്കണം. 9447868260.