ഉദയംപേരൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 4 ന് ഉദയംപേരൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ എത്തുന്ന ശാസ്ത്ര കലാജാഥയ്ക്ക് സ്വീകരണം നൽകുന്നതിനുള്ള സംഘാടകസമിതി രൂപീകരണം നടന്നു. പരിഷത്ത് മുളന്തുരുത്തി മേഖലാവൈസ് പ്രസിഡന്റ് വി.ചന്ദ്രമണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ ഉദ്ഘാടനം ചെയ്തു. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി,വാർഡ് അംഗങ്ങളായ പി.ഗഗാറിൻ, എ.എസ് കുസുമൻ,ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇ.ജി. ബാബു, ജില്ലാ ട്രഷറർ കെ.എൻ. സുരേഷ്. കലാ-സംസ്കാരം ജില്ലാ കൺവീനർ കെ.പി രവികുമാർ, മേഖലാ ട്രഷറർ പി.കെ. രഞ്ചൻ,അഡ്വ.തവമണി, എവറസ്റ്റ് രാജ്, പി.ആർ പുഷ്പാംഗദൻ, ടി.പി. അശോകൻ എന്നിവർ സംസാരിച്ചു. മേഖലാസെക്രട്ടറി ബി.വി. മുരളി സ്വാഗതവും യൂണിറ്റ് സെക്രട്ടറി കെ.വി. മുകുന്ദൻ നന്ദിയും പറഞ്ഞു. രാജു പി. നായർ, ഇ.ജി ബാബു (രക്ഷാധികാരികൾ ),സജിത മുരളി (ചെയർ പേഴ്സൺ), എസ്.എ. ഗോപി,എ.എസ്. കുസുമൻ, കെ.ആർ. മോഹനൻ (വൈസ് ചെയർമാൻമാർ), കെ.വി. മുകുന്ദൻ (കൺവീനർ) എന്നിവർ ഭാരവാഹികളായുള്ള സംഘാടകസമിതി രൂപീകരിച്ചു.