മൂവാറ്റുപുഴ: മുടവൂർ സെന്റ് ജോർജ് ജാക്കോബൈറ്റ് സിറിയൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ( മുടവൂർപള്ളി ) ദേവാലയ കൂദാശയും വിശുദ്ധ കുർബാനയും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ഇന്ന് വൈകിട്ട് 4ന് പള്ളിയങ്കണത്തിൽ നിന്നാരംദിക്കുന്ന ദേശം ചുറ്റിയുള്ള വിളംബരജാഥ കോൺഗ്രിയേഷൻ പ്രസിഡന്റ് ഫാ. ബിജുവർക്കി കൊരട്ടിയിൽ ഫ്ലാഗ് ഓഫ് ചെയ്യും. 7ന് സന്ധ്യാനമസ്കാരവും നടക്കും. ശനിയാഴ്ച വൈകിട്ട് 6ന് വാഴപ്പിള്ളി കവലയിൽനിന്ന് ശ്രേഷ്ഠബാവയേയും അഭിവന്ദ്യ മെത്രാപ്പൊലീത്തമാരേയും പള്ളിയങ്കണത്തിലേക്ക് സ്വീകരിച്ചാനയിക്കും. 6.30ന് നടക്കുന്ന സന്ധ്യാനമസ്കാരത്തിൽ ആബൂൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യകാർമ്മികത്വം വഹിക്കും. ഞായറാഴ്ച 7.30ന് പ്രഭാതനമസ്കാരം. 8.30ന് ശേഷ്ഠ കാതോലിക്കാ ബാവയുടെ കാർമ്മികത്വത്തിൽ വി. മൂന്നിൻമേൽ കുർബാന.