മൂവാറ്റുപുഴ: കോളേജുകളും സ്കൂളുകളും സാധാരണഗതിയിൽ പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ മൂവാറ്റുപുഴ -എറണാകുളം റൂട്ടിൽ ഓരോ ദിവസവും ജനങ്ങൾ യാത്രാക്ലേശത്താൽ പൊറുതിമുട്ടുന്നു. കെ.എസ്.ആർ.ടി.സിയുടെ നിലവിലുണ്ടായിരുന്ന വൈറ്റില - മൂവാറ്റുപുഴ ചെയിൻ സർവീസ് അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് ഐ.എൻ.ടി.യു.സി വാളകം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.