മൂവാറ്റുപുഴ: ഫോക്‌ലോർ സന്നിവേശം കലയിലും സാഹിത്യത്തിലും എന്ന വിഷയത്തിൽ നിർമ്മല കോളേജിലെ മലയാളവിഭാഗം മഹാത്മാഗാന്ധി സർവ്വകലാശാലയുമായി സഹകരിച്ച് നടത്തുന്ന ദേശീയ സെമിനാർ ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്തു . ഓട്ടൻതുള്ളൽ, മലയാളകവിത, കഥകളി, മലയാളസിനിമ, ബോളിവുഡ് സിനിമ എന്നിവയെ നാടോടി വിജ്ഞാനീയത്തിന്റെ രീതിശാസ്ത്രമുപയോഗിച്ച് വിലയിരുത്തുന്ന സെമിനാറിൽ ഡോ. എൻ. അജയകുമാർ, കുടമാളൂർ മുരളീകൃഷ്ണൻ, ഡോ. ചന്ദ്രബോസ് രാഘവൻ, ഡോ. അജു നാരായണൻ, ഡോ. പി. സഞ്ജയൻ എന്നിവർ സംസാരിച്ചു.