diary

കൊച്ചി: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സുഭിക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വനിതകൾക്കുള്ള മിനി ഡയറി യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ ഉദ്ഘാടനം ചെയ്തു. രണ്ടു പശുക്കളെ വാങ്ങുന്നതിനായി 6000 രൂപയും തൊഴുത്ത് നിർമ്മാണത്തിനായി 25,000 രൂപയും നൽകും. പരമാവധി 85,000 രൂപ വരെ ധനസഹായം ലഭിക്കും. വൈസ് പ്രസിഡന്റ് ജോബി വൈപ്പിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്യാമള ഷിബു, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ അഡ്വ.വിവേക്ഹരിദാസ്, ലിസി വാര്യത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ആർ. മധു, രാജു അഴിക്കകത്ത്, സരിത സനിൽ എന്നിവർ സംസാരിച്ചു.