highcourt

കൊച്ചി: നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട്, ബിസിനസ് കൺസൾട്ടന്റ് അഞ്ജലി റീമ ദേവ്, സൈജു എം. തങ്കച്ചൻ എന്നിവർ പോക്സോ കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി മാർച്ച് രണ്ടിനു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് പി. ഗോപിനാഥാണ് ഹർജികൾ പരിഗണിക്കുന്നത്. അഞ്ജലിയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് പ്രതികൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തത്. 2021 ഒക്ടോബറിൽ അഞ്ജലിക്കൊപ്പം താനും പ്രായപൂർത്തിയാകാത്ത മകളും ഒരു ബിസിനസ് മീറ്റിംഗിനായി നമ്പർ 18 ഹോട്ടലിലെത്തിയെന്നും റോയ് വയലാട്ട് തങ്ങളെ അവിടെ വച്ച് ഉപദ്രവിച്ചെന്നുമാണ് ഇവരുടെ പരാതി.