ഉദയംപേരൂർ: തെക്കൻ പറവൂർ 200-ാം നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിലെ വനിതാ സംഘം വാർഷിക പൊതുയോഗം കണയന്നൂർ യൂണിയൻവനിതാ സംഘം ചെയർമാൻ ഭാമാ പത്മനാഭന്റെ അദ്ധ്യക്ഷതയിൽ തെക്കൻ പറവൂർ പി.എം.യു.പി സ്‌കൂൾ ഹാളിൽ ചേർന്നു. ശാഖാ പ്രസിഡന്റ് കെ.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി അഭിലാഷിനെ യോഗത്തിൽ ആദരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് സി.കെ. ദാമോദരൻ, സെക്രട്ടറി ശേഷാദ്രിനാഥൻ, രക്ഷാധികാരി ടി.കെ. സജീവൻ, യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് നോബി കെ.ജി എന്നിവർ പ്രസംഗിച്ചു. വനിതാ സംഘം പ്രസിഡന്റ് സിന്ധു മധു സ്വാഗതവും സെക്രട്ടറി സുഷ ഷിബു നന്ദിയും പറഞ്ഞു.