accident-paravur
അപകടത്തിൽപ്പെട്ട ലോറി.

പറവൂർ: ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് നിയന്ത്രണം വിട്ട ലോറി അപകടത്തിൽപ്പെട്ടു. വൈദ്യുതി പോസ്റ്റും ട്രാൻസ്‌ഫോർമറും റോഡരികിൽ തണ്ണിമത്തൻ വില്പന നടത്താനിട്ടിരുന്ന തട്ടും വീടിന്റെ മതിലും ഇടിച്ചുതകർത്തു. മംഗലാപുരത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് മീൻ കയറ്റിവന്ന ലോറി ഇന്നലെ പുലർച്ചെ നാലരയോടെ ദേശീയപാതയിൽ കെ.എം.കെ കവലയ്ക്കും തെക്കനാലുവഴിക്കും ഇടയിലാണ് അപകടത്തിൽപ്പെട്ടത്. ഡോ. സുരേന്ദ്ര പൈയുടെ വീടിന്റെ മതിലിൽ വാഹനം ഇടിച്ചു നിൽക്കുകയായിരുന്നു. പ്രദേശത്തെ വഴിവിളക്കുകൾ നശിച്ചിട്ടുണ്ട്. ആൾത്തിരക്കില്ലാത്ത സമയമായതുകൊണ്ട് വൻദുരന്തം ഒഴിവായി. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ മുൻഭാഗം തകർന്നു. അപകടസമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും പരിക്കുകളില്ല.