കൊച്ചി: കോർപ്പറേഷൻ പരിധിയിൽ തെരുവോര കച്ചവട നിയന്ത്രണനിയമം നടപ്പാക്കുന്നതിനുള്ള ഓപ്പറേഷൻ ഫുട്പാത്ത് പരിപാടിയുടെ ഭാഗമായി നാലു സ്‌ക്വാഡുകൾ രൂപീകരിച്ചു. മിന്നൽ പരിശോധനകൾ നടത്തുക, കച്ചവടക്കാരെ നിരീക്ഷിക്കുക തുടങ്ങി വിവിധ ദൗത്യങ്ങളാണ് ഇവർക്കുള്ളത്. സ്‌ക്വാഡുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തി. പൊലീസ് നോഡൽ ഓഫീസറായി ട്രാഫിക് ഈസ്റ്റ് അസിസ്റ്റന്റ് കമ്മീഷണർ ഫ്രാൻസിസ് ഷെൽബിയെയും കൊച്ചി കോർപ്പറേഷൻ നോഡൽ ഓഫീസറായി ഡെപ്യൂട്ടി സെക്രട്ടറി വി.കെ. ബിന്ദുവിനെയും സി.എസ്.എം. എൽ നോഡൽഓഫീസറായി പബ്ലിക് എൻഗേജ്‌മെന്റ് നോഡൽ ഓഫീസർ ഐശ്വര്യയെയും ചുമതലപ്പെടുത്തി. മേയർ ,കളക്ടർ, സി.എസ്.എം. എൽ സി.ഇ. ഒ , കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ, അഡ്വക്കേറ്റ് ആൻഡ് അമിക്കസ്‌ക്യൂറി ഡോ. കെ.പി. പ്രദീപ് എന്നിവരാണ് മോണിറ്ററിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ.