കോലഞ്ചേരി: കിളികുളം കാവിപ്പള്ളത്ത് ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷവും പിതൃതർപ്പണവും മാർച്ച് 1,2 തീയതികളിൽ നടക്കും. രാവിലെ 8.30 ന് 108 കുടം മഹാരുദ്രാഭിഷേകം, വൈകിട്ട് 7.30 ന് പ്രഭാഷണം, 2ന് പുലർച്ചെ 4.30 മുതൽ പിതൃബലി തർപ്പണം എന്നിവയുണ്ടാകും.