paliyam-temple-
ചേന്ദമംഗലം പാലിയം പുതിയ തൃക്കോവ് ക്ഷേത്രോത്സവത്തിന് വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് കൊടിയേറ്റുന്നു

പറവൂർ: പാലിയം ഗ്രൂപ്പ് ദേവസ്വം ചേന്ദമംഗലം പുതിയതൃക്കോവ് ക്ഷേത്രോത്സവത്തിന് വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് വൈകിട്ട് 6.30ന് കഥകളിപ്പദക്കച്ചേരി. 26ന് വൈകിട്ട് 6.30ന് ഗാനസുധ. 27ന് രാവിലെ 8.30ന് ശീവേലി, പഞ്ചാരിമേളം, 6ന് ഡബിൾ തായമ്പക, 9.30ന് ഏകാദശിവിളക്ക്. 28ന് വൈകിട്ട് 6.30ന് മേജർസെറ്റ് പഞ്ചവാദ്യം, രാത്രി 9.30ന് പാണ്ടിമേളം. മാർച്ച് ഒന്നിന് പുലർച്ചെ 4.30ന് സംഗീതാർച്ചന, രാവിലെ 8.30ന് ശീവേലി, പഞ്ചാരിമേളം, രാത്രി 8ന് ഭജൻ, 12ന് ശിവരാത്രി വിളക്ക്, കൂട്ടിഎഴുന്നള്ളിപ്പ്. ആറാട്ട് ഉത്സവദിനമായ 2ന് രാവിലെ 8.30ന് ശീവേലി, പഞ്ചാരിമേളം, വൈകിട്ട് 5ന് സോപാനസംഗീതം. 7ന് കൊടിയിറക്കം, ആറാട്ടെഴുന്നള്ളിപ്പ്, രാത്രി 9ന് മേജർസെറ്റ് പഞ്ചവാദ്യം 11ന് സേവ, 11.30ന് പാണ്ടിമേളം. 36വർഷം തുടർച്ചയായി പാലിയം ക്ഷേത്രത്തിൽ മേളപ്രമാണം അലങ്കരിച്ച പെരുവനം കുട്ടൻമാരാരെ ദേവസ്വം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആറാട്ടുദിവസം വൈകിട്ട് സുവർണമുദ്ര നൽകി ആദരിക്കും.