പള്ളുരുത്തി: മികച്ച ജീവകാരുണ്യ പ്രവർത്തനത്തിന് പെരുമ്പടപ്പ് ഫാത്തിമ ആശുപത്രി ഡയറക്ടർ കൂടിയായ ഫാ.സിജു പാലിയത്തറയെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോപ്പുംപടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. കെ.ജെ. മാക്സി എം.എൽ എയാണ് മെമന്റോയും പൊന്നാടയും സമ്മാനിച്ചത്. എസ്.എ. ലത്തീഫ്, പി.ആർ. ബാബു, എം.ആർ.എൻ.പണിക്കർ, കെ.വി.ലോറൻസ് , കെ.ജെ. ഫ്രാൻസീസ്, സി.പി. കിഷോർ എന്നിവർ പ്രസംഗിച്ചു.