ഉദയംപേരൂർ: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ വനിതാ സംഘത്തിന്റെ നേതൃയോഗം യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് ജയ അനിൽ സ്വാഗതം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. മാർച്ച് എട്ടിന് ലോകവനിതാ ദിനാചാരണം സമു ചിതമായി ആചരിക്കുന്നതിനും യോഗം ജനറൽ ജനറൽ സെക്രട്ടറിയും എം.എൽ.എയുമായിരുന്ന കെ.ആർ. നാരായണന്റെ അനുസ്മരണ സമ്മേളനത്തിൽ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനും ലോക വനിതാദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, ഗുരുദേവ പ്രഭാഷണം, സ്വയം തൊഴിൽ പരിശീലനം തുടങ്ങിയവ നടത്തുന്നതിനും തീരുമാനിച്ചു.സെക്രട്ടറി ധന്യ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ബീനപ്രകാശ്,രാജി ദേവരാജൻ, ആശ അനീഷ്, ഓമന രാമകൃഷ്ണൻ, വത്സ മോഹൻ, സലിജ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.