ray-shenoi

കൊച്ചി: ആർ.എസ്.എസിന്റെ മുതിർന്ന പ്രവർത്തകനും ജനസംഘം സ്ഥാപകാംഗവുമായ കലൂർ ആസാദ് റോഡ് തെക്കുംതല ലെയിൻ അനുഗ്രഹയിൽ അഡ്വ. ആർ. റായ് ഷേണായ് (95) നിര്യാതനായി. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു.

വി.എച്ച്. പി കേരളഘടകം സ്ഥാപക സെക്രട്ടറിയും ഭാരതീയ അഭിഭാഷക പരിഷത്ത് ആദ്യകാല പ്രവർത്തകനും കന്യാകുമാരി വിവേകാനന്ദ റോക്ക് മെമ്മോറിയൽ കേന്ദ്രത്തിന്റെ നിർമ്മാണ കാലത്തെ പ്രവർത്തകനുമായിരുന്നു.

ഭാര്യ: പരേതയായ സുനന്ദ ഭായി. മക്കൾ: ആർ. വിനോദ് കുമാർ ഷേണായ് (ബിസിനസ്), അഡ്വ. ആർ. പ്രശാന്ത്കുമാർ ഷേണായ് (സെൻട്രൽ ഗവ. സ്റ്റാൻഡിംഗ് കോൺസൽ, ഹൈക്കോടതി ), ഗീത സതീശ്കുമാർ (വെബ് ഡിസൈനർ ), അഡ്വ. ആർ. സുധീർ ഷേണായ്. മരുമക്കൾ: ജയശ്രീ വിനോദ്, പരേതനായ സതീശ് കുമാർ, സുഗുണ സുധീർ (എച്ച്.ഡി.എഫ്. സി. ബാങ്ക് ).