n

കുറുപ്പംപടി: നെല്ലിമോളം മാവിൻചുവട്ടിലെ വാടകവീട്ടിൽ കളത്തിൽ സുമേഷിന്റെ ഭാര്യയും രണ്ടു കുട്ടികളുടെ മാതാവുമായ അനിതയെ (32) ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ സുനീഷ് എന്ന യുവാവാണ് വിവരം പൊലീസിൽ അറിയിച്ചത്. സംഭവത്തിൽ സുനീഷിനെ ചോദ്യം ചെയ്തു വരികയാണെന്ന് കുറുപ്പംപടി പൊലീസ് അറിയിച്ചു. വട്ടയ്ക്കാട്ടുപടിയിലെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായ സുമേഷ് ഈ സമയം ജോലിസ്ഥലത്തായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.