കുമ്പളങ്ങി: സി.പി.എം കുമ്പളങ്ങി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എം. മുഹമ്മദ് അനുസ്മരണം നടത്തി. രാവിലെ എൻ.എസ്. സുനീഷ് പതാക ഉയർത്തി. വൈകിട്ട് നടന്ന അനുസ്മരണ സമ്മേളനം ഏരിയ സെക്രട്ടറി പി.എ. പീറ്റർ ഉദ്ഘാടനം ചെയ്തു. വി.പി. സ്റ്റാലിൻ അദ്ധ്യക്ഷനായി. കെ.കെ. സുരേഷ് ബാബു, എൻ.എസ്. സുനീഷ്, എൻ.ടി. സുനിൽ, പി.ജി. ഷാജി, സജിനി ഷാജി തുടങ്ങിയവർ സംസാരിച്ചു.