കളമശേരി: ദേശീയപാതയിൽ കളമശേരി -ഏലൂർ റോഡിൽ പ്രീമിയർ കവല മുതൽ ഏകദേശം 200 മീറ്ററോളം ദൂരത്തിൽ റോഡ് കൈയേറിയാണ് വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. മലിനജലം ഒഴുകി പോകുന്നതിനുള്ള കാനയ്ക്കു മുകളിൽ ടൈൽ വിരിച്ച് റോഡിലേക്ക് ഇറക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടും കളമശേരി നഗരസഭ അധികൃതർ കണ്ടില്ലെന്ന മട്ടാണ്.

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് കാണിച്ച ഉത്സാഹം വൻകിട കച്ചവടക്കാരുടെ കൈയേറ്റത്തോട് കാണിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചില സ്ഥാപനങ്ങൾ കോൺക്രീറ്റ് കട്ടകൾ നിരത്തി റോഡരികിലെ സ്ഥലങ്ങൾ വാഹനങ്ങൾ പാർക്കു ചെയ്തിരിക്കുകയാണ്.