football

കൊച്ചി: കേരള പ്രീമിയർ ലീഗിൽ കേരള യുണൈറ്റഡ് ജൈത്രയാത്ര തുടരുന്നു. മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന എ.ബി ഗ്രൂപ്പ് മത്സരത്തിൽ കോവളം എഫ്സിക്കെതിരെ യുണൈറ്റഡ് 3-1ന് ജയിച്ചു. ജെസിൻ ടി.കെ യുണൈറ്റഡിനായി ആദ്യഗോൾ നേടി. ഇരട്ട ഗോളുകളുമായി തിളങ്ങിയ ഫ്രാൻസിസ് ഉചെന്ന കളിയിലെ താരമായി.

എം. മനോജാണ് കോവളത്തിന്റെ ഗോൾ നേടിയത്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ എ ഗ്രൂപ്പ് മത്സരത്തിൽ എഫ്.സി അരീക്കോടിനെ 2-1നാണ് കേരള പൊലീസ് തോൽപ്പിച്ചത്. ബിജേഷ് ബാലൻ, സഫ്വാൻ എന്നിവർ പൊലീസിനായും മിസ്ഹാബ് അരീക്കോടിനായും ഗോൾ കണ്ടെത്തി.

അരിക്കോടിന്റെ ങാതേം ഇമാർസൺ മീട്ടെയാണ് കളിയിലെ താരം.