കൊച്ചി: എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖ അംഗമായിരുന്ന ഡോ.എം.വി അശോകന്റെ സ്മരണയ്ക്കായി ഭാര്യ പി.എൻ. ശാന്തകുമാരി എസ്.എൻ. മരണാനന്തര സഹായസംഘത്തിന് സ്റ്റീൽ അലമാര സംഭാവന നൽകി. ശാഖാസെക്രട്ടറി ഡോ.എ.കെ. ബോസ്, എസ്.എൻ.എം.എസ് സംഘം പ്രസിഡന്റ് ജി. കുഞ്ഞുമോനും ചേർന്ന് താക്കോൽ ഏറ്റുവാങ്ങി. കെ.എൻ. മോഹനൻ, ഡോ.എ. ജിനേഷ്, ഡോ.കെ.ആർ. റീഷ എന്നിവർ സംസാരിച്ചു.