അങ്കമാലി: തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച പുതിയ വോട്ടർ പട്ടികപ്രകാരം അങ്കമാലി നഗരസഭയിൽ ബൂത്തുകൾ 24 ആകും. നിലവിലെ 81-ാം ബൂത്ത് മങ്ങാട്ട്കര രണ്ടായി വിഭജിച്ചു. 82-ാം ബൂത്ത് പീച്ചാനിക്കാട് രണ്ടായി. 83-ാം ബൂത്തും പഴയ കവരപ്പറമ്പ് 97-ാം ബൂത്തും രണ്ടായി വിഭജിച്ചു. അശാസ്ത്രീയമായി ബൂത്തുകളെ വെട്ടി മുറിച്ചതിനെതിരെ അങ്കമാലി മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി ജോർജ്ജ് ഒ.തെറ്റയിൽ ഇലക്ഷൻ കമ്മീഷനും കളക്ടർക്കും പരാതി നൽകി.