കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൂത്തോട്ട പുത്തൻകാവിൽ നിർമ്മിച്ച ചെമ്പൻ കുരുവെള്ളയാൻ കൊലുമ്പൻ സ്മാരക ഏറുമാടം തുറന്നു. ഇടുക്കി ഡാമിനുള്ള സ്ഥലത്തേക്ക് വഴികാട്ടിയായ കൊലുമ്പൻ കൊലുമ്പൻ തെളിച്ച വെളിച്ചത്തെ സ്മരിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ പേരിൽ ഏറുമാടം നിർമ്മിച്ചതെന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ച നാരായണദാസ് പറഞ്ഞു.

സി.പി.എം ജില്ലാസെക്രട്ടേറിയേറ്റ് അംഗം ടി.സി. ഷിബുവാണ് ഏറുമാടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. എം.പി.നാരായണദാസ് സ്വാഗതവും എ.എസ് കുസുമൻ നന്ദിയും പറഞ്ഞു. വെടിക്കെട്ടും വാദ്യമേളവും ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് നടന്നു.