അങ്കമാലി: കിടങ്ങൂർ വി.ടി ട്രസ്റ്റിന്റെയും വി.ടി ഭട്ടതിരിപ്പാട് ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ "സ്ത്രീകളും സമൂഹവും " എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തുന്നു. 27ന് ഉച്ചകഴിഞ്ഞ് 3ന് കിടങ്ങൂർ വി.ടി. ഗ്രന്ഥശാലയിൽ നടക്കുന്ന സെമിനാർ മുൻ വനിതാകമ്മീഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈൻ ഉദ്ഘാടനം ചെയ്യും. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അഡ്വ.സി.എ.വിൻസി വിഷയം അവതരിപ്പിക്കും.