മുളന്തുരുത്തി : സി.പി.എം 23 -ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായിട്ടുള്ള സംസ്ഥാന സമ്മേളനം മാർച്ച് 1, 2, 3, 4 തീയതികളിൽ എറണാകുളത്ത് വച്ച് നടക്കുന്നതിന്റെ പ്രചരണാർത്ഥം സി.പി.എം മുളന്തുരുത്തി ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. സി.പി.എം തൃപ്പൂണിത്തുറ ഏരിയാകമ്മറ്റി അംഗം സി.കെ റെജി ഫ്ലാഗ് ഒഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ എബി പാലാൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം മുളന്തുരുത്തി ലോക്കൽസെക്രട്ടറി പി.ഡി.രമേശൻ ലോക്കൽകമ്മിറ്റി അംഗം കെ.എ. ജോഷി എന്നിവർ സംസാരിച്ചു.