കോലഞ്ചേരി: ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടരവയസുകാരിയുടെ സംസാരശേഷിക്ക് തകരാറുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന് ശബ്ദം വീണ്ടെടുക്കാനുള്ള ചികിത്സ ആരംഭിച്ചു.
കുട്ടി സംസാരിക്കാത്തത് ഡോക്ടർമാരെ ആശങ്കപ്പെടുത്തുന്നുണ്ട്. അതേസമയം ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ട്. കൈകാലുകൾ ചലിപ്പിക്കുന്നുണ്ട്. മുഴുവൻ സമയവും കണ്ണ് തുറന്നാണ് കിടക്കുന്നത്. ട്യൂബുകൾ മാറ്റി ആഹാരം വായിലൂടെ നൽകിത്തുടങ്ങി. ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ച കുട്ടിയുടെ അമ്മ സൗമ്യയും മുത്തശി സരസുവും അപകടനില തരണംചെയ്തു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് മൊഴി.