മൂവാറ്റുപുഴ: മന്നത്തു പത്മനാഭന്റെ 52-ാമത് സമാധിദിനാചരണം വിവിധ ചടങ്ങുകളോടെ മൂവാറ്റുപുഴ എൻ.എസ്.എസ് താലൂക്ക് യൂണിയനിലും വിവിധ കരയോഗങ്ങളിലും നടന്നു. എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ് കുമാർ, യൂണിയൻ സെക്രട്ടറി എസ്. ജയകൃഷ്ണൻ, എൻ.എസ്.എസ് മുൻ ഡയറക്ടർ ബോർഡംഗം അഡ്വ.പി.ബി.മോഹൻ കുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് ജയസോമൻ, വൈസ് പ്രസിഡന്റ് നിർമ്മല ആനന്ദ്, സെക്രട്ടറി രാജി രാജഗോപാൽ, ട്രഷറർ ഷൈലജ ബി.നായർ , കെ.ബി.വിജയകുമാർ, എൻ.പി. ജയൻ, പഞ്ചായത്ത് കമ്മിറ്റിയംഗം എം.കെ. ശശികുമാർ , എൻ.എസ്.എസ്.എച്ച്.ആർ.ഡി ഫാക്കൽറ്റി എൻ.സി.വിജയകുമാർ, വനിതാ യൂണിയൻ കമ്മിറ്റിയംഗങ്ങളായ മിനി സജീവ്, അമ്മിണി രവീന്ദ്രൻ, പുഷ്പകുമാരി, സുശീല സുരേന്ദ്രൻ, അജിത മോഹനൻ, ഓമന ജയമോഹൻ തുടങ്ങിയവർ സംസാരിച്ചു. പുഷ്പാർച്ചന, എൻ.എസ്.എസ് കരയോഗാംഗങ്ങളുടെ നേതൃത്വത്തിൽ നാരായണീയ പാരായണം, നാമസങ്കീർത്തനാവതരണം എന്നിവ നടന്നു. പി.വേണുഗോപാൽ കിഴക്കേക്കര, സുജാത വിശ്വനാഥൻ, ജയ സുരേഷ്, ശ്രീദേവി പാറയിൽ, ജയശ്രീ വാഴപ്പിള്ളി എന്നിവർ നാമസങ്കീർത്തനത്തിന് നേതൃത്വം നല്കി.