കളമശേരി: കളമശേരിയിലെ കനിവ് പാലിയേറ്റീവ് കെയർ ഫിസിയൊതെറാപ്പി സെന്റർ കിടപ്പു രോഗികൾക്ക് ആശ്വാസമെത്തിക്കാൻ 'കനിവ് വീട്ടിലേക്ക്’ പദ്ധതി തുടങ്ങുന്നു. ഞായർ രാവിലെ ഒമ്പതിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
സി.പി.എം ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ 2015 മുതൽ പ്രവർത്തിക്കുന്ന കനിവ് പാലിയേറ്റീവ് രണ്ട് വർഷം മുമ്പാണ് ബി.ടി.ആർ മന്ദിരത്തിൽ ആധുനിക സൗകര്യങ്ങളോടെ ഫിസിയൊ തെറാപ്പി സെന്റർ ആരംഭിച്ചത്. കളമശേരി, ഏലൂർ, കടുങ്ങല്ലൂർ, കരുമാല്ലൂർ, ആലങ്ങാട്, വരാപ്പുഴ പ്രദേശങ്ങളിലെ യാത്രചെയ്ത് ചികിത്സ തേടാൻ കഴിയാത്തവരുടെ വീടുകളിലെത്തി ഫിസിയോ തെറാപ്പിയും മറ്റു വിദഗ്ദ്ധ പരിചരണവും നൽകുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി വാഹനവും ജീവനക്കാരെയും ലഭ്യമാക്കിയിട്ടുണ്ടെന്ന് സെക്രട്ടറി പി.എം മുജീബ് റഹ്മാൻ പറഞ്ഞു.