പറവൂർ: ആലുവ - പറവൂർ റൂട്ടിലെ ടൗൺ ടു ടൗൺ കെ.എസ്.ആർ.ടി.സി സർവീസ് തിങ്കളാഴാഴ്ച(28) മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് 6.20 വരെ തുടർച്ചയായി സർവീസുണ്ടാകും. പറവൂർ ഡിപ്പോയിൽനിന്നും ആലുവ ഡിപ്പോയിൽനിന്നും മൂന്നു ബസ്സുകൾ വീതമാണ് സർവീസ് നടത്തുക. പമ്പ് കവല, ബാങ്ക് ജംഗ്ഷൻ, മെട്രോ സ്റ്റേഷൻ, പറവൂർ കവല, ചേന്ദമംഗലം കവല, കച്ചേരിപ്പടി, മുനിസിപ്പൽ കവല, പൊട്ടൻതെരുവ് എന്നിവിടങ്ങളിലാവും സ്റ്റോപ്പുകൾ.