മൂവാറ്റുപുഴ: കെ.പി.എം.എസ് മൂവാറ്റുപുഴ താലൂക്ക് സമ്മേളനം നാളെ (27) പേഴയ്ക്കാപ്പിള്ളി റൂറൽ സഹകരണ ബാങ്ക് ഹാളിൽ രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഒ.കെ.കുട്ടപ്പൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കമ്മിറ്റിയംഗം പായിപ്ര കൃഷ്ണൻ സഭാസന്ദേശം നൽകും. സംസ്ഥാന കമ്മിറ്റി അംഗം കെ.ടി.ധർമ്മജൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി ടി.ചന്ദ്രൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ എം.പി.തങ്കപ്പൻ വരവുചെലവുകണക്കും അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എ. വേണുവിന്റെ മേൽനോട്ടത്തിൽ ഭാരവാഹികളെ തിരഞ്ഞെടുക്കും.