പള്ളുരുത്തി: ഹിന്ദു ഐക്യവേദി പള്ളുരുത്തി മേഖലയുടെ അടിയന്തര യോഗം എസ്.വി.ഡി സ്കൂൾ ഹാളിൽ നടന്നു. മേഖല അദ്ധ്യക്ഷൻ രവികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ രാജേഷ് മോഹൻ സ്വാഗതം പറഞ്ഞു. ഹിന്ദു രക്ഷാനിധി സമാഹാരത്തിന്റെ നിലവിലെ സ്ഥിതി കൊച്ചി താലൂക്ക് അദ്ധ്യക്ഷൻ ടി. പി. പത്മനാഭൻ വിവരിച്ചു. ജനസമ്പർക്കത്തിലൂടെ ഹിന്ദു ഐക്യവേദിക്ക് പൊതുജനങ്ങൾക്കിടയിലുള്ള സ്വീകാര്യത എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞതായി താലൂക്ക് സെക്രട്ടറി പി.പി. മനോജ് വിശദീകരിച്ചു.

ഹിന്ദു രക്ഷാനിധി സമർപ്പണം ഞായറാഴ്ച വൈകിട്ട് 3ന് എസ്.വി.ഡി സ്കൂൾ ഹാളിൽ നടത്തുവാൻ തീരുമാനിച്ചു. പള്ളുരുത്തി ശ്രീ ധർമ്മ പരിപാലന യോഗം സ്കൂൾ ഗ്രൗണ്ട് സംരക്ഷിക്കാൻ യോഗത്തിന് അനുവാദം നൽകിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്തു. യോഗത്തിൽ സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ച ഗേറ്റിന് എതിരെ സി.പി.എം കളക്ടർക്ക് പരാതി നൽകിയ സംഭവത്തിൽ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധവും തുടർന്ന് ഹൈന്ദവ സംഘടനകളുമായി ചേർന്ന് പ്രക്ഷോഭ പരിപാടികളും നടത്തിയിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി സ്ഥലസന്ദർശനം നടത്തി. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ആർ. വി. ബാബു എന്നിവർക്ക് യോഗം നന്ദി രേഖപ്പെടുത്തി. ഭഗത്സിംഗ് , വിജയരാഘവൻ, ഗണേഷ്, അശോകൻ, ഗോവിന്ദൻ, പി. പി. രജീഷ്, സുഭാഷ് എന്നിവർ പങ്കെടുത്തു.