കോതമംഗലം: കോതമംഗലത്തെ പുതിയ സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണം മാർച്ച് 10-ാം തീയതിയോടെ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ വ്യക്തമാക്കി. ആന്റണി ജോൺ എം.എൽ.എയുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വർഷത്തിൽ 5,000ത്തോളം ആധാര രജിസ്ട്രേഷനും 14,000 ത്തോളം ബാദ്ധ്യതാ സർട്ടിഫിക്കറ്റുകളും 4,000ത്തോളം ആധാര പകർപ്പുകളും ലഭ്യമാക്കുന്ന കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് കോംപ്ലക്സ് വേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു.