കൊച്ചി: ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി.എസ്.ജെ.പി) യുവജനവിഭാഗം സംസ്ഥാന ഭാരവാഹികളായി വിനയരാജ് കളരിക്കൽ (പ്രസിഡന്റ്), വസന്ത് പാലക്കാട്, രാജേഷ് കോഴിക്കോട് (വൈസ് പ്രസിഡന്റുമാർ) എ.കെ. സജി (ജനറൽ സെക്രട്ടറി), വരുൺ കുന്നാവിൽ, അനീഷ് പുന്നശേരി, ബ്രിജേഷ് കോട്ടയം (ജോയിന്റ് സെക്രട്ടറിമാർ), സുനിൽകുമാർ (ട്രഷറർ)) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ.എസ്.ആർ മേനോൻ, ജനറൽസെക്രട്ടറി എസ്.എസ്. മേനോൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.