കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ കരാറടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ട്രെയിനർ കം പ്രോഗ്രാമർ (1), ഗ്രാജുവേറ്റ് ട്രെയിനി പ്രോഗ്രാമർ (3) ഒഴിവുകളിലേക്ക് മാർച്ച് മൂന്നിന് രാവിലെ 10.30ന് സർവകലാശാല ആസ്ഥാനത്തു വച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

കമ്പ്യൂട്ടർ ട്രെയിനർ കം പ്രോഗ്രാമർ വേതനം പ്രതിമാസം 21,000 രൂപ. ഗ്രാജുവേറ്റ് ട്രെയിനി പ്രോഗ്രാമർ വേതനം പ്രതിമാസം 10,000 രൂപ. പ്രായപരിധി 26 വയസ്. കൂടുതൽ വിവരങ്ങൾക്ക്: www.ssus.ac.in.