മൂവാറ്റുപുഴ: നഗരസഭയുടെയും വയോമിത്രം പദ്ധതിയുടെയും എൽദോ മാർ ബസേലിയസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അഹല്യ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന, തിമിരശസ്ത്രക്രിയാ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി .പി. എൽദോസ് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ലൈലഹനീഫ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി .വി. അബ്ദുൽസലാം സ്വാഗതം പറഞ്ഞു, വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജശ്രീ രാജു , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആർ.രാഗേഷ്, കൗൺസിലർമാരായ കെ.ജി.അനിൽകുമാർ, പ്രമീള ഗിരീഷ് കുമാർ, അഹല്യ പി.ആർ.ഒ റോബിൻസൺ, വയോമിത്രം കോർഡിനേറ്റർ നിഖിൽ.വി, വിദ്യാർഥികളായ ജെയ്‌സൺ മാത്യു, സുബിത ടി.എസ്, പി.എസ്.ദേവിക എന്നിവർ സംസാരിച്ചു.