മൂവാറ്റുപുഴ: പുന്നോപ്പടിയിൽ പഴയവീട് പൊളിക്കുന്നതിനിടെ താഴെവീണ് പരിക്കേറ്റ യുവാവ് മരിച്ചു. പേഴയ്ക്കാപ്പിള്ളി കൂരിക്കാവ് മുളയംകോട്ടിൽ പള്ളിയുടെ മകൻ അനിൽകുമാറാണ് (38) മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. ഉടനെ കോലഞ്ചേരി ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് അന്ത്യം. അമ്മ: ദേവകി. ഭാര്യ: ശാന്തി. മക്കൾ: അശ്വതി, മണികണ്ഠൻ.