കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിതാ നിക്ഷേപകർക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ എയ്ഞജൽ നിക്ഷേപക കൂട്ടായ്മയൊരുക്കുന്നു. ഇഗ്‌നൈറ്റ് എയ്ഞജൽ ഇൻവസ്റ്റ്മന്റ് മാസ്റ്റർ ക്ലാസിലൂടെ നിക്ഷേപ ശേഷിയുള്ള വ്യക്തികളെ എയ്ഞജൽ നിക്ഷേപകരായി മാറ്റാനാണ് ലക്ഷ്യം.

ശൈശവദശയിലുള്ള സ്റ്റാർട്ടപ്പുകളിൽ നടത്തുന്ന നിക്ഷേപങ്ങളെയാണ് എയ്ഞജൽ വിഭാഗത്തിൽ പെടുന്നത്. എയ്ഞജൽ നിക്ഷേപകരെ കൂടാതെ ധനശേഷിയുള്ള വ്യക്തികളും സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കും. പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള വനിതകൾ https://bit.ly/AngelInvestmentMasterclass എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം.