matro

 തൂണിലെ തകരാർ പരിഹരിക്കൽ ഒന്നര മാസം നീളും, സർവീസ് നിയന്ത്രണവും തുടരും

കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പർ തൂണി​ന്റെ പ്രശ്നം പരി​ഹരി​ക്കാൻ കുറഞ്ഞത് ഒന്നര മാസമെങ്കി​ലും എടുത്തേക്കുമെന്ന് സൂചന.

തൂണിന്റെ അടിത്തറ ബലപ്പെടുത്തലി​നും കൂടുതൽ പി​ല്ലറുകൾ സ്ഥാപി​ക്കലി​നും ഇത്രയും സമയം വേണമെന്നാണ് കണക്കുകൂട്ടൽ. കരാറുകാരായ എൽ. ആൻഡ് ടിയും ഡിസൈൻ ചെയ്ത ഡി.എം.ആർ.സിയും ഇത് നിർവഹിക്കും.

ജോലി​കൾക്ക് മുന്നോടി​യായി​ ട്രെയി​ൻ ഡ്രൈവർമാരുടെ ചേഞ്ചിംഗ് സ്റ്റേഷൻ മുട്ടത്ത് നി​ന്ന് ഇടപ്പള്ളി​യി​ലേക്ക് മാറ്റി​.

 ആകെ കൺ​ഫ്യൂഷനായി​

സർവീസ് നി​യന്ത്രണം വന്ന ശേഷം കളമശേരി​, കുസാറ്റ്, മുട്ടം സ്റ്റേഷനുകളി​ൽ യാത്രക്കാർ ആകെ കൺ​ഫ്യൂഷനി​ലാണ്. മൂന്നി​ടത്തും രണ്ടാം പ്ളാറ്റ്ഫോമി​ൽ നി​ന്ന് മാത്രമാണ് യാത്രി​കർ ഇരുവശത്തേക്കുമുള്ള ട്രെയി​നി​ൽ കയറേണ്ടത്.

ട്രെയി​നുകളുടെ മുന്നി​ൽ സ്ഥലപ്പേരുണ്ടെങ്കി​ലും പലർക്കും ആശയക്കുഴപ്പമുണ്ടാകുന്നുണ്ട്.

പത്തടി​പ്പാലത്ത് സർവീസ് അവസാനി​പ്പി​ക്കുന്ന ട്രെയി​നുകൾ കുസാറ്റുവരെ പോയി ട്രാക്ക് മാറി​ വേണം തി​രി​കെ വരുവാൻ. ആശയക്കുഴപ്പങ്ങൾ പരി​ഹരി​ക്കാനായി​ കൂടുതൽ സെക്യൂരി​റ്റി​ക്കാരെയും മെട്രോ ജീവനക്കാരെയും മൂന്ന് സ്റ്റേഷനുകളി​ലും ഇന്നലെ മുതൽ ഡ്യൂട്ടി​ക്കി​ട്ടി​ട്ടുണ്ട്. അനൗൺസ്മെന്റും ഉൗർജിതമാക്കി.

 ആലുവയിൽ നിന്ന് യാത്രികർ കുറഞ്ഞു

ആലുവ - പത്തടി​പ്പാലം റൂട്ടി​ൽ 20 മി​നി​റ്റ് ഇടവേളയി​ൽ മാത്രം സർവീസ് ആയതോടെ ആലുവയി​ൽ നി​ന്നുള്ള യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. ആലുവയി​ൽ വി​ശാലമായ പാർക്കിംഗ് സൗകര്യമുള്ളതി​നാൽ ഇവി​ടെ വാഹനങ്ങളിട്ട് എറണാകുളത്തേക്ക് സഞ്ചരി​ക്കുന്ന ധാരാളും പതി​വ് യാത്രി​കരുണ്ടായി​രുന്നു. അവരി​ൽ പലരും ഇപ്പോൾ വാഹനത്തി​ൽ തന്നെയാക്കി​ യാത്ര. പത്തടി​പ്പാലം സ്റ്റേഷനി​ൽ പാർക്കിംഗ് സൗകര്യം തീരെക്കുറവാണ്. ഇടപ്പള്ളിയിലാകട്ടെ വലിയ തിരക്കുമുണ്ട്.

 പരിശോധന തുടരുന്നു

പൈലിന്റെ ബലം പരിശോധിക്കാനുള്ള ബോറിംഗ് ടെസ്റ്റ് ഇന്നലെയും തുടർന്നു.

പത്തടിപ്പാലത്തെ തൂണിന് മുകളിലെ പാളത്തിന്റെ അലൈൻമെന്റിൽ നേരിയ വ്യത്യാസം കണ്ടതിനാൽ രണ്ടാഴ്ചയായി ഇവിടെ വേഗത കുറച്ച് ഒരു ട്രാക്കി​ൽ കൂടി​ മാത്രാണ് സർവീസ് നടത്തുന്നത്.

മെട്രോയിലെയും ഈ ഭാഗത്തെ നിർമ്മാണ നടത്തിയ കരാറുകാരായ എൽ ആൻഡ് ടിയുടെയും സാങ്കേതിക വിദഗ്ദ്ധർ ഇന്നലെയും പരി​ശോധനകൾ നടത്തി.