കോലഞ്ചേരി: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സ്കൂൾ, പ്ളസ് വൺ, കോളേജ് അക്കാദമി എലൈറ്റ് ഓപ്പറേഷൻ ഒളിമ്പ്യ സ്കീം തിരഞ്ഞെടുപ്പ് ജില്ലയിൽ മാർച്ച് 4, 9,10 തീയതികളിലായി നടക്കും. ബാസ്കറ്റ് ബാൾ, നീന്തൽ, ബോക്സിംഗ്, ജൂഡോ, ഫെൻസിംഗ്, ആർച്ചറി, തയ്ക്വാണ്ടോ,​ സൈക്ലിംഗ്, നെറ്റ്ബാൾ, ഹോക്കി, കബഡി, ഹാൻഡ്ബാൾ, ഖോ - ഖോ, കനോയിംഗ്, കയാക്കിംഗ്, എന്നീ ഇനങ്ങളിലേക്കുള്ള സോണൽ സെലക്ഷൻ മാർച്ച് 9,10 തീയതികളിലും അത്ലറ്റിക്സ്, വോളിബാൾ, ഫുട്ബാൾ ജില്ലാ സെലക്ഷൻ 4 നും മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് പ്രവേശനം നേരിട്ട് നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.sportscouncil.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം.